വടക്കെ മലബാറിലെ ക്ഷേത്രയുത്സവങ്ങൾക്കു തുടക്കമായി..
ക്ഷേത്രങ്ങളും കാവുകളും ഇനി തെയ്യങ്ങളുടെ കളിയാട്ടമായി.. കാൽച്ചിലമ്പും മുഖത്തെഴുതും മെയ്യഭരണങ്ങളും അണിഞ്ഞു ചെണ്ടയുടെയും കുഴലിന്റെയും അകമ്പടിയോടെ തെയ്യങ്ങൾ ക്ഷേത്രസന്നിധിയിലേക്ക്… തുലാമാസത്തിൽ തുടങ്ങി ഇടവപാതിവരെയാണ് തെയ്യക്കാലം.. കോഴിക്കോട്. കണ്ണൂർ. കാസർകോട് വടകര.. തലശ്ശേരി.. കൊയിലാണ്ടി.. വയനാട്… എന്നിവിടങ്ങളിൽ ആണ് തെയ്യങ്ങൾ കെട്ടിയാടുന്നത്.. വടകര ചോയിയോത്തു ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ ഭഗവതി തെയ്യമാണ് ഇത്.. സിംലേഷ് പണിക്കർ ആണ് ഇത് കെട്ടിയാടിയത്.. മലയൻ.. പുലയൻ.. വേലൻ. മുന്നൂറ്റാൻ.. അഞ്ഞൂറ്റാൻ.. പെരുവണ്ണാൻ.. മാവിലാൻ.. ചെങ്കിത്തൻ.. കോപ്പാളർ.. എന്നീ സമുദായക്കാരന് തെയ്യം കെട്ടിയാടുന്നത്… ഐ മീഡിയക്കു വേണ്ടി റിപ്പോർട്ടർ രതീഷ് വടകര…