സൗദി അറേബ്യയിൽ തണ്ണിമത്തൻ വിളവെടുപ്പ് 6.1 ലക്ഷം കടന്നു
റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ താരമായ തണ്ണിമത്തൻ വിളവെടുപ്പ് ഈ ജൂലൈയിൽ സമൃദ്ധമായി നടക്കുന്നു. രാജ്യത്തെ തണ്ണിമത്തൻ ഉൽപ്പാദനം 6,10,000 ടണ്ണിലധികം കവിഞ്ഞ് പ്രാദേശിക വിപണികളിൽ തിളങ്ങുകയാണ്. രുചിയും പോഷകഗുണവും കൊണ്ട് ജനപ്രിയമായ തണ്ണിമത്തന് വേനൽക്കാലത്ത് ആവശ്യക്കാരേറെയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ജ്യൂസ്, ഐസ്ക്രീം, മിഠായികൾ തുടങ്ങിയവയുടെ നിർമാണത്തിലും തണ്ണിമത്തൻ സഊദിയിൽ ഒട്ടും പിന്നിലല്ല.ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ 7, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ സഊദി വിപണിയിൽ ഉയർന്ന നിലവാരത്തിന് പേര് കേട്ടവയാണ്. ഈ വിളവെടുപ്പിന്റെ വിജയം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കുമുള്ള കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.