ന്യൂദില്ലി റെയിൽവേ സ്റ്റേഷൻ അപകടം: അഞ്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തിൽ റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ അഞ്ച് റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവമുണ്ടായി ആഴ്ചകൾ പിന്നിട്ടതിനുശേഷം ആണ് നടപടി.
ഡിവിഷണൽ റെയിൽവേ മാനേജർ, അഡീഷണൽ ഡി.ആർ.എം, ആർ.പി.എഫ് അസിസ്റ്റന്റ് സെക്യൂരിട്ടി കമ്മീഷണർ എന്നിവരുൾപ്പെടെ അഞ്ച് പേരെയാണ് സ്ഥലം മാറ്റിിരിക്കുന്നത്. സംഭവമുണ്ടായി ആഴ്ചകൾ പിന്നിട്ടതിനുശേഷം ആണ് നടപടി. മാത്രമല്ലനടപടിക്ക് പിന്നിലെ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
18 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം പ്ലാറ്റ്ഫോം അനൗണ്‍സ്മെന്റില്‍ ഉണ്ടായ ആശയക്കുഴപ്പമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ന്യൂദില്ലി പൊലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റിപ്പോര്‍ട്ടിലുമാണ് ഇക്കാര്യം വ്യക്തമായത്.
പ്രയാഗ്രാജിലേക്ക് പുറപ്പെടുന്ന കുംഭമേള സ്പെഷ്യല്‍ ട്രെയിന്‍ പന്ത്രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെടുമെന്ന് 8.45 അനൗണ്‍സ് ചെയ്തിരുന്നു. അല്‍പസമയത്തിനുശേഷം പ്രയാഗ്രാജുലേക്കുള്ള പ്രത്യേക ട്രെയിന്‍ പ്ലാറ്റ്ഫോം നമ്പര്‍ പതിനാറില്‍ നിന്നും പുറപ്പെടുമെന്ന അനൗണ്‍സ്മെന്റ് നല്‍കി. ഇതേസമയം 14 , 15 പ്ലാറ്റ്ഫോമുകളില്‍ ഉള്ള വരും 12 നമ്പര്‍ പ്ലാറ്റ്ഫോമിലുള്ള വരും ഒരേസമയം പതിനാറാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കൂട്ടമായി നീങ്ങിയതാണ് തിക്കിനും തിരക്കിനും കാരണമായത്.