വഴിയില്ലാതെ അലയുന്ന നിർധരായ കുറക്കോട്ടെ കുടുംബങ്ങൾ

Spread the love

തിരുവനന്തപുരം : വഴിയില്ലാതെ അലയുന്ന നിർധരായ കുറക്കോട്ടെ കുടുംബങ്ങൾ . വിളപ്പിൽ പഞ്ചായത്തിലെ ചെറുകോട് വാർഡിൽ ഉൾപ്പെടുന്ന കുറക്കോട് പ്രദേശത്താണ് സ്വന്തം വീടുകളിലെത്താൻ അലയുന്നത്. പൊതു വഴിയായ നടപ്പാത ഏഴു വർഷം ചിലർ കയ്യേറിയതിനെ തുടർന്നാണ് ഇപ്പോൾ ഇവരുടെ ദുരിത യാത്ര തുടങ്ങിയത്. കാലങ്ങളായി തങ്ങൾ വഴി നടന്നിരുന്ന ഒന്നേകാൽ മീറ്റർ വീതിയുള്ള പൊതുനടപ്പാതയാണ് കയ്യേറിയതെന്ന് കുറക്കോട് വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾ പറയുന്നത്.

ചെറുകോട് റോഡിൽ നിന്ന് കുറക്കോട് പ്രദേശം കടന്നുപോകുന്ന 250 മീറ്റർ ദൈർഘ്യമുള്ള നടപ്പാതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് . 1.25 മീറ്റർ വീതിയുള്ള വഴിക്ക് വശത്തായി ഒരു കൈത്തോടും ഉണ്ടായിരുന്നു. വഴിക്ക് വശങ്ങളിൽ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളും വനവാസികൾ ഉൾപ്പെടെയുള്ള പ്രദേശത്തെ വസ്തു ഉടമകളും തലമുറകളായി സഞ്ചരിച്ചിരിക്കുന്നത് ഇതുവഴിയാണ്. 2014 ൽ ചെറുകോട് റോഡിന് അഭിമുഖമായി താമസിക്കുന്ന ചിലർ പൊതുവഴി തങ്ങളുടെ വസ്തുവിന്റെ ഭാഗമാക്കി മതിൽ കെട്ടിയടച്ചു . കൈത്തോട് മണ്ണിട്ടുമൂടി. ഇക്കൂട്ടരുടെ രാഷ്ട്രീയസ്വാധീനം അറിയുന്ന പോലീസും റവന്യൂ അധികൃതരും പഞ്ചായത്ത് അധികാരികളും തിരിഞ്ഞുനോക്കത്തെ അവസ്ഥയായെന്നും പ്രദേശവാസികൾ പറഞ്ഞു.

നിരവധി പരാതികൾ നൽകിയിട്ടും അതിനൊന്നും യാതൊരു മുഖവിലയ്ക്കെടുക്കാതെ തന്നെ ബന്ധപ്പെട്ട അധികാരികൾ മുന്നോട്ടുപോകുന്നതെന്നും സമീപവാസികൾ പറഞ്ഞു.വിദ്യാർത്ഥികൾ രോഗികൾ അടങ്ങുന്ന പ്രദേശത്തെ നിവാസികൾക്ക് നടന്നു നീങ്ങാൻ ഒരടി മാത്രം വീതിയുള്ള വഴിയിൽ ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മഴ പെയ്താൽ കൈത്തോട് നികത്തിയതോടെ ഇവരുടെ വീടുകളിൽ വെള്ളം കയറി മുങ്ങുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികൾ ഇവരുടെ ദുരിത ജീവിതം കണ്ണുതുറന്ന് കണ്ടു ഇവർക്ക് വേണ്ടിയുള്ള നീതി നടപ്പാക്കണമെന്ന് കുറക്കോട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *