കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പി ആര്‍ എസ് കുടിശികയല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍

Spread the love

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പി ആര്‍ എസ് കുടിശികയല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് പി ആര്‍ എസ് വായ്പാ കുടിശികയില്ല. പി ആര്‍ എസ് വായ്പാ കുടിശിക കാരണം സിബില്‍ സ്‌കോര്‍ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹ ത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. കര്‍ഷകരുടെ പക്കല്‍ നിന്നു വാങ്ങിയ നെല്ലിന് പണം കൊടു ത്തിട്ടുണ്ട്. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു.പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സര്‍ക്കാര്‍ പണം കൊടുത്തിട്ടുണ്ട്. സാധാരണ കര്‍ഷകര്‍ ചെല്ലുമ്പോള്‍ വായ്പ നല്‍കാതിരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ സ്വീകരിച്ച ഒഴിവുകഴി വാണോ ഇതെന്നും പരിശോധിക്കണം. രണ്ടു ദിവസം അവധിയാണ് അതിനുശേഷം കാര്യങ്ങള്‍ മാധ്യമങ്ങളും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *