വിതുര ചെറുമണലിയിൽ ഫോറസ്റ്റും നാട്ടുകാരും തമ്മിൽ സംഘർഷം

Spread the love

വിതുര ചെറുമണലിയിൽ ഫോറസ്റ്റും നാട്ടുകാരും തമ്മിൽ സംഘർഷം. മണലി ആദിവാസി ജന മേഖലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന കാട്ടാനയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. അപകടകാരിയായ കാട്ടാനയെ മറ്റൊരിടത്തേക്ക് പിടിച്ചു കൊണ്ട് പോകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോതുടർന്ന് സംഭവസ്ഥത്തെത്തിയ ഡി.എഫ് ഒ സമരകാരുടെ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും 15 ദിവസത്തിനുള്ളിൽ ജന മേഖലയിൽ നിന്ന് കാട്ടാനയെ പിടികൂടി ഉൾകാടിനുള്ളിലേക്ക് കയറ്റാം എന്നു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൻ്റെ നാട്ടുകാർ സമരം പിൻവലിച്ചു പിരിഞ്ഞു ഇല്ലാത്തപക്ഷം കൂടുതൽ സമരമായി മൂന്നോട്ട് വരുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *