യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി ഇന്ത്യൻ സമൂഹം

Spread the love

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിൽ എത്തുന്നത്. യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സമൂഹം. അബുദാബി സെയ്ദ് സ്പോർട്സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ എന്ന പ്രത്യേക സമ്മേളനം നടക്കുന്നത്. ലോക നേതാക്കളിൽ പ്രധാനിയായ നരേന്ദ്രമോദിയെ കാണാൻ നിരവധി പേരാണ് സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തത്. നിലവിൽ, പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ 65,000 കവിഞ്ഞിട്ടുണ്ട്.ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ ഉള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനവും ഇന്ത്യൻ പ്രവാസികളാണ്.150-ലധികം പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ്‌ലാൻ മോദി സമ്മേളനം നടക്കുക. നിരവധി കലാകാരന്മാർ അണിനിരക്കുന്ന കലാസാംസ്കാരിക പരിപാടികളും സമ്മേളനത്തിൽ അരങ്ങേറും. ഇന്ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി, നാളെ അബുദാബിയിലെ ബാപ്സ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ്. 2015 ഓഗസ്റ്റ് മാസമാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *