വെങ്ങാനൂർ വവ്വാമൂലയിൽ കടവിന്മൂല ബണ്ടിൽ നിയന്ത്രണം വിട്ട കാർ കായലിലേക്ക് മറിഞ്ഞു
വെങ്ങാനൂർ വവ്വാമൂലയിൽ കടവിന്മൂല ബണ്ടിൽ നിയന്ത്രണം വിട്ട കാർ കായലിലേക്ക് മറിഞ്ഞു. ആളപായമില്ല. കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ നീന്തി രക്ഷപ്പെട്ടു. വിഴിഞ്ഞത്തു നിന്നും ഫയർഫോഴ്സും പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടുകൂടി കാർ കരയിൽ വലിച്ചു കയറ്റി. കാർ വലിച്ചു കേറ്റാൻ സഹായിച്ച സുദർശനൻ എന്ന നാട്ടുകാരന്റെ സ്കൂട്ടർ കാണാതായതെന്ന് മനസ്സിലായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറും കായൽ അകത്തുനിന്നും ലഭിച്ചു. കാറിൽ ഉണ്ടായിരുന്നത് കോവളം മുട്ടക്കാട് സ്വദേശികൾ ആണെന്ന് നാട്ടുകാർ പറയുന്നു.