32 മണിക്കൂർ കഴിഞ്ഞിട്ടും തസ്മിദ് എവിടെ പോയെന്ന് വിവരമില്ലാതെ അന്വേഷണ സംഘം :തസ്മിദ് ചെന്നൈയിൽ പോയോ അതോ കന്യാകുമാരിലോ ?
തിരുവനന്തപുരം :32 മണിക്കൂർ കഴിഞ്ഞിട്ടും തസ്മിദ് എവിടെ പോയെന്ന് വിവരമില്ലാതെ അന്വേഷണ സംഘം . തസ്മിദ് ചെന്നൈയിൽ പോയോ അതോ കന്യാകുമാരിയിൽ തന്നെ. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ കുപ്പി വെള്ളം എടുക്കാനിറങ്ങി തസ്മിദ് നെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി വിവരം.. തുടർന്ന് പെൺകുട്ടി കന്യകുമാരിയിലേക്ക് തന്നെ യാത്ര തുടർന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറി.നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറി. കുപ്പിയിൽ വെള്ളമെടുത്ത ശേഷമാണ് ട്രെയിനിലേക്ക് തിരികെ കയറിയത്. പ്ലാറ്റ്ഫോമിലേക്ക് മാത്രമാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വൈകിട്ട് 3.30നാണ് പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയത്. കന്യാകുമാരിയിൽ വീണ്ടും തിരച്ചിൽ നടത്തും.കന്യാകുമാരിയിലെ തെരച്ചിൽ സാധ്യത പൂർണമായി തള്ളാതെ കഴക്കൂട്ടം പോലീസ്. കന്യാകുമാരിയിൽ എത്തി സിസിടിവി ഇല്ലാത്ത വഴിയിലൂടെ പെൺകുട്ടിക്ക് കടന്നു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. അങ്ങനെയൊരു സൂചനയോ ദൃശ്യമോ വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതിനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു.