‘ഇനിയും മുന്നോട്ട് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല’; അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ഓഡിയോ സന്ദേശം പുറത്ത്
ഹോങ് കോങ്ങ് – ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ഓഡിയോ സന്ദേശം പുറത്ത്. ഇനിയും മുന്നോട്ട് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പൈലറ്റ് പറയുന്നതായി അവകാശപ്പെടുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാങ്കേതിക തകരാർ കാരണമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരിക്കുന്നത്.
‘സാങ്കേതിക കാരണങ്ങളാൽ ഞങ്ങൾ ഹോങ് കോങ്ങിനോട് അടുത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നു. പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ തിരികെ ഹോങ് കോങ്ങിൽ തന്നെ ലാൻഡ് ചെയ്തേക്കാം. കൂടുതൽ മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’, പൈലറ്റിന്റെ ഓഡിയോ സന്ദേശം.