റാഗിംങ്ങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും
റാഗിംങ്ങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും. നിയമസേവന അതോരിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംങ്ങ് കേസുകളുടെ പശ്ചാത്തലത്തിലാണ് കോടതി പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. രണ്ടംഗ ബഞ്ച് ആണ് സ്ഥാപിക്കുക. ഏതൊക്കെ ജഡ്ജിമാരാണ് പ്രത്യക ബഞ്ചിൽ ഉൾപ്പെടുക എന്നതിൽ കോടതി ഇന്നു തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ ബഞ്ച് നാളെ തന്നെ ആദ്യ സിറ്റിംഗ് നടത്തും. കോട്ടയം നഴ്സിംഗ് കോളേജിലെ തുൾപ്പെടെ സമീപകാലത്ത് ഒട്ടേറെ റാഗിംഗ് കേസുകൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
അതേസമയം, താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട പത്താം ക്ലാസുകാരനാണ് പിടിയിലായത്. അതേസമയം കഴിഞ്ഞദിവസം താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. പ്രതികളിലൊരാളുടെ താമരശ്ശേരിയിലെ വീട്ടില്‍ നിന്ന് സ്ഥലത്ത എസ്എച്ച്ഒ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നഞ്ചക്ക് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് അഞ്ച് പ്രതികളുടെയും വീടുകളില്‍ ആയുധങ്ങളും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും കണ്ടെത്താനുള്ള പരിശോധന അന്വേഷണസംഘം നടത്തിയത്. പരിശോധനയിൽ 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു. ഇവ ശാസ്ത്രിയ പരിശോധനക്കായി അയച്ചു.