രാജ്യത്തെ ആദ്യ പി എസ് സി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ആദ്യ സംസ്ഥാന പി എസ് സി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്താണ് മ്യൂസിയം സജ്ജമാക്കിയത്. ചടങ്ങിൽ സമ്പൂർണ്ണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.
നൂറ് വർഷക്കാലത്തെ ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ട അപൂർവ്വ രേഖകൾ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷനുകളുടെ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട അസ്സൽ രേഖകൾ, കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ കാല റിക്രൂട്ട്‌മെൻ്റ് രേഖകളും, അപേക്ഷകളും, നിയമന ശുപാർശകൾ, ആദ്യകാല സർക്കാർ ഗസറ്റുകൾ, വിജ്ഞാപനങ്ങൾ, നിയമന ഉത്തരവുകൾ, യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരള പി എസ് സിക്ക് സമ്മാനിച്ച ഇന്ത്യൻ ഭരണഘടനയുടെ അംഗീകൃത പതിപ്പ്, ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ട അപൂർവ്വ പത്രവാർത്തകൾ എന്നിവയെല്ലാം ഈ മ്യൂസിയത്തിൽ ഉണ്ട്.
മ്യൂസിയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ ഹരിത ക്യാമ്പസ് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. എല്ലാ രേഖകളുടെയും ഡിജിറ്റൽ ഫോമുകൾ പരിശോധിക്കാൻ കിയോസ്‌ക് സംവിധാനവും മ്യൂസിയത്തിൽ ഉണ്ട്.