റോഡിൽവീണുകിടന്ന വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ബിരുദ വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം / നെടുമങ്ങാട് : റോഡിൽവീണുകിടന്ന വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ബിരുദ വിദ്യാർത്ഥി മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം .പിരപ്പൻകോട് എന്ന സ്ഥലത്ത് നിന്ന് കല്യാണത്തിൻ്റെ കാറ്റിംഗ് ജോലി കഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ദാരുണ അപകടമുണ്ടായത്. കനത്ത മഴയും കാറ്റിനെയും തുടർന്ന് റബർ മരം കടപുഴകി വൈദ്യുതി പോസ്റ്റ് തട്ടി ഇതോതുടർന്ന് വൈദ്യുതി പോസ്റ്റും മരവും റോഡിൽ ലേക്ക്വീണു കിടന്നു. ഇത് ശ്രദ്ധിക്കാതെ ബൈക്കിൽ വന്ന അക്ഷയ് റോഡിൽ വീണ് കിടന്ന വൈദ്യുതിലൈനിൽ തട്ടി സംഭവസ്ഥലത്ത് വെച്ച തന്നെ മരിക്കുകയായിരുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുവെന്നാണ് വിവരം. നിലവിൽ അക്ഷയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.അക്ഷയിന്‍റെ ബന്ധുവും നാട്ടുകാരും പറയുന്നത് വളരെ കാലപ്പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണത് എന്നാണ്. ദ്രവിച്ച നിലയിലായിരുന്നു പോസ്റ്റ് നിന്നിരുന്നത്. മരവും പോസ്റ്റും റോഡിലേക്ക് വീണുകിടന്നത് അക്ഷയിന്‍റെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപെട്ടില്ല. കാൽ ലൈനിൽ തട്ടിയതിനെ തുടര്‍ന്ന് അക്ഷയ് തത്ക്ഷണം മരിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ്, അമൽനാഥ് എന്നീ സുഹൃത്താണ് കൂടെയുണ്ടായിരുന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.