നടി മീര നന്ദൻ വിവാഹിതയായി
നടി മീര നന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നുകഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹ നിശ്ചയം കടന്നത്. കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നസ്രിയ നസീം, ശ്രിന്ദ, ആൻ ആഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.