എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്ന കെ പി ചൗധരി പിടിയില്‍. രജിനീകാന്തിന്റെ ഹിറ്റ് ചിത്രമായ കബാലി തെലുങ്കില്‍ അവതരിപ്പിച്ചത് കെ പി ചൗധരിയായിരുന്നു. തൊണ്ണൂറു പാക്കററ് കൊക്കൈയിനാണ് ഇയാളില്‍ നിന്നും പിടികൂടിയത്.ഇയാള്‍ ഗോവയില്‍ പുതിയൊരുക്‌ളബ്ബ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഗോവയിലെ മയക്കുമരുന്ന കച്ചവടക്കാരനായ നൈജീരിയന്‍ സ്വദേശി പെറ്റിറ്റ് എബുസറില്‍ നിന്ന് 100 പൊതി കൊക്കെയ്ന്‍ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഇയാള്‍ പകുതി ഉപയോഗിക്കുകയും പകുതി വില്‍ക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ചൗധരിയെ പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന വില്‍ക്കാനായി പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള ചൗധരി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. കൂടാതെ പൂണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.