മ്യൂസിയത്തിൽ പുതുതായി എത്തിച്ച ആൺ സിംഹത്തിനെയും പെൺ സിംഹത്തിനെയും കൂട്ടിൽ നിന്ന് പുറത്തേയ്ക്ക് മന്ത്രി ചിഞ്ചുറാണി തുറന്നുവിട്ടു
തിരുവനന്തപുരം : തലസ്ഥാനത്തെ മ്യൂസിയത്തിൽ പുതുതായി എത്തിച്ച ആൺ സിംഹത്തിനെയും പെൺ സിംഹത്തിനെയും കൂട്ടിൽ നിന്ന് പുറത്തേയ്ക്ക് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി തുറന്നുവിട്ടു.ആൺ സിംഹമായ ലിയോ സിംഹത്തിനെയും പെൺ സിംഹമായ നൈല സിംഹത്തിനെയുമാണ് മന്ത്രി കൂട്ടിൽ നിന്ന് പുറത്തേക്ക് തുറന്ന് വിട്ടത്. എന്നാൽ കൂട്ടിൽ നിന്ന് പുറത്തേക്ക് എത്തി സിംഹങ്ങൾ ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോൾ ഗാംഭീരത്തോടെ ശബ്ദം ഉയർത്തി . ഇരുവരുടെയും കൂട്ടിൽ നിന്ന് പുറത്തേയ്ക്ക് എത്തുന്ന കാഴ്ച കാണാൻ എത്തിയ കാഴ്ചക്കാർക്ക് ഇരുവരും സിംഹങ്ങളും പരസ്പരം കാണുമ്പോൾ കാണിക്കുന്ന പ്രകടനങ്ങൾ കാഴ്ചക്കാർക്ക് കൗതുക കാഴ്ചയായി .