പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ കടന്നു പിടിച്ച യുവാവിനെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ കണ്ണിന്റെ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ കടന്നു പിടിച്ച യുവാവ് പിടിയിൽ . ഉദയംകുളങ്ങര സ്വദേശി സതീഷ് (48) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുന്ന സമയത്താണ് പെൺകുട്ടിയെ പ്രതി കടന്നു പിടിച്ചത് . ഇതേത്തുടർന്ന് പെൺകുട്ടി ബഹളം വെച്ചു ഇതുകേട്ട് എത്തിയ നാട്ടുകാർ പ്രതി പിടികൂടാൻ ശ്രമിച്ചു. എന്നാൽ പ്രതി സതീഷ് തന്റെ ബൈക്ക് എടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരും ആശുപത്രി ജീവനക്കാരും നെയ്യാറ്റിൻകര പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പോലീസ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോസ്കോ കേസ് എടുത്തിട്ടുണ്ടെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതി ഇതിനു മുമ്പും സമാന്തരമായ കേസുകൾ ചെയ്തിട്ടുള്ളതായും പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പറഞ്ഞു.