മിർസാപൂരിൽ സി.ആർ.പി.എഫ് ജവാനെ തീർത്ഥാടന സംഘം ആക്രമിച്ചു
ഉത്തർപ്രദേശ് : മിർസാപൂരിൽ സി.ആർ.പി.എഫ് ജവാനെ തീർത്ഥാടന സംഘം ആക്രമിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ശിവന് സമർപ്പിക്കാൻ ഗംഗാജലം ശേഖരിക്കാൻ യാത്ര നടത്തുന്ന കൻവാരിയാസ് തീർത്ഥാടന സംഘമാണ് സി.ആർ.പി.എഫ് ജവാനെ കൂട്ടമായി ആക്രമിച്ചത്. സി.ആർ.പി.എഫ് ജവാൻ കൻവാരിയാസ് തീർത്ഥാടന സംഘത്തിൻ്റെ ടിക്കറ്റ് പരിശോധയിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായെന്നാണ് വിവരം. സി.ആർ.പി.എഫ് ജവാനെ എട്ട് പേർ അടങ്ങുന്ന കാവി വസ്ത്രം ധരിച്ച സംഘം വളഞ്ഞിട്ട് ജവാനെ തറയിലേക്ക് തള്ളിയിടുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്തോടെ ഏഴ് പേരെ റെയിൽവേ പോലീസ് ഇൻസ്പെക്ടർ ചമൻ സിംഗ് തോമർ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തതായും അറിയിച്ചു.

