മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ

Spread the love

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ.തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലിറങ്ങി ആന കൃഷിനാശം വരുത്തുന്നത് തുടരുകയാണ്.ആനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം.പടയപ്പയുടെ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാണ്.മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ ശല്യം വര്‍ധിക്കുകയാണ്.ജനവാസ മേഖലയില്‍ നിന്നും കാട്ടാന പിന്‍വാങ്ങാത്തതാണ് പ്രതിസന്ധിയാകുന്നത്.തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലിറങ്ങി ആന കൃഷിനാശം വരുത്തുന്നത് തുടരുകയാണ്.കഴിഞ്ഞ ദിവസം രാത്രിയില്‍ കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പ്രദേശവാസികള്‍ കൃഷിയിറക്കിയിരുന്നു പച്ചക്കറികള്‍ തിന്നു നശിപ്പിച്ചു.ലയങ്ങള്‍ക്കരികിലുള്ള വാഴ കൃഷിയും കാട്ടാന നശിപ്പിച്ചു.ജനവാസ മേഖലയില്‍ നിന്നും കാട്ടാന പിന്‍വാങ്ങാത്തത് തൊഴിലാളി കുടുംബങ്ങളെ വലക്കുന്നുണ്ട്.ആനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം.പടയപ്പയുടെ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാണ്.ഇത്തവണ മഴക്കാലമാരംഭിച്ചിട്ടും കാട്ടുകൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ മഴ പെയ്ത് വനത്തില്‍ തീറ്റ വര്‍ദ്ധിക്കുന്നതോടെ കാട്ടാന ഉള്‍വനത്തിലേക്ക് പിന്‍വാങ്ങിയിരുന്നു. പിന്നീട് വേനല്‍ കനക്കുന്നതോടെ തീറ്റതേടി വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. ഇടക്ക് മൂന്നാര്‍ മേഖലയില്‍ നിന്ന് പടയപ്പ മറയൂര്‍ മേഖലയിലേക്കും എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *