സൗദി അറേബ്യയിൽ ചരിത്രത്തിലാദ്യമായി മഞ്ഞുവീഴ്ച…
മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരണ്ടുണങ്ങി കിടന്നിരുന്ന മരുഭൂമികൾ മഞ്ഞണിഞ്ഞിരിക്കുകയാണിപ്പോൾ. സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയിലാണ് ചരിത്രത്തിലാദ്യമായി മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത്. അറബിക്കടലിൽ നിന്ന് ഉത്ഭവിച്ച് ഒമാനിലേക്ക് വ്യാപിക്കുന്ന ന്യൂനമർദം കാരണമാണ് ഇത്തരമൊരു പ്രതിഭാസം അരങ്ങേറിയത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും കാരണമാണ് മഞ്ഞുവീഴ്ചയുണ്ടായതെന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ(എന്‍സിഎം) വിശദീകരണം. മഞ്ഞുമൂടി കിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യമാധ്യമങ്ങളി. പ്രചരിക്കുകയാണ്.
തദ്ദേശീയ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം കാരണം ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും മുന്നറയിപ്പുണ്ട്.തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍, ജിസാന്‍ മേഖല, കിഴക്കന്‍ പ്രവിശ്യയിലും അല്‍-ബഹ, മദീന, ഖാസിം, നജ്റാന്‍ മേഖലകളിലും അധികൃതര്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.