രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു

Spread the love

ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം. നേരത്തെ 60.2 ഓവറിൽ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവിൽ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഓൾ ഔട്ടാക്കിയ കേരളം രണ്ടാം ദിവസം ആദ്യ സെഷനിൽ എതിരാളികളുടെ സ്കോർ മറികടന്നിരുന്നു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കേരള ബൗളർമാരുടെ പ്രകടനം.ജലജ് സക്സേന അഞ്ച് വിക്കറ്റും, ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ . കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. വത്സൽ ഗോവിന്ദ്(23), രോഹൻ കുന്നുമ്മൽ(28), ബാബ അപർജിത്ത്(32), അക്ഷയ് ചന്ദ്രൻ(24), ജലജ് സക്‌സേന( 35 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 74 റൺസെടുത്ത സൽമാൻ നിസാറും 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണ് നിലവിൽ ക്രീസിൽ.

രഞ്ജി ട്രോഫിയിൽ ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം എട്ട് പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. പതിമൂന്ന് പോയന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റുമായി കേരളത്തിന്റെ തൊട്ടുപുറകെ കര്‍ണാടകയും ഉണ്ട്. നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *