കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി. സുരേഷ് ഗോപി

Spread the love

തൃശ്ശൂര്‍: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി. സുരേഷ് ?ഗോപി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും സുരേഷ് ?ഗോപി മാധ്യമങ്ങളോട് പറഞ്ഞു.മുമ്പത്തെ എം.ഡി. മുഹമ്മദ് ഹനീഷുമായും ഇതേ കാര്യം സംസാരിച്ചിരുന്നു. ഈ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇവിടുത്തെ ചില ആളുകള്‍ അത് ചാണകമായി മാറുമെന്ന് പറഞ്ഞു. ഇനി ഇപ്പോ അവര് പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെ.തൃശ്ശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍?ഗനിര്‍ദേശങ്ങളുണ്ടാകും. ഈ കമ്മിഷണറേയും കളക്ടറേയും മാറ്റാന്‍ അനുവദിക്കരുത്. അവരെ നിലനിര്‍ത്തി പൂരം നടത്തും. ജനങ്ങളുടെ ആരാധന, ആസ്വാദന അവകാശങ്ങളില്‍ അന്ന് വീണ മാലിന്യം ശുദ്ധീകരിക്കും. ഇക്കാര്യം കളക്ടറോടും പറഞ്ഞിട്ടുണ്ട്. ഇത് എം.പി.യെന്ന നിലയില്‍ പല വകുപ്പുകളിലുള്ള കാര്യം ചെയ്യാന്‍ കഴിയും.തൃശ്ശൂരുകാര്‍ തന്നെ തിരഞ്ഞെടുത്താല്‍ മണ്ഡലത്തില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും പ്രവര്‍ത്തിക്കും. തന്നേക്കാള്‍ മികച്ച ആണ്‍കുട്ടികളുണ്ട് കര്‍ണാടകത്തില്‍. മണ്ണുത്തിയില്‍ നിന്ന് ചങ്ങരംകുളം അല്ലെങ്കില്‍ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *