സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച

Spread the love

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗം ഡൽഹിയിൽ എത്തും.കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്നുംപാർട്ടി വോട്ടുകളും നിർണായകമായെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല.ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി ജെ പി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *