ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കുന്നു.26 തീയതി ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിന് സംസ്ഥാന ഘടകം പ്രസിഡൻറ് ഡോ. സെൽവൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, ഡോ. തോമസ് മാത്യു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഐ. എ. പി. എം. ആർ ദേശീയ പ്രസിഡൻറ് ഡോ. പി. സി. മുരളീധരൻ സോവനീർ പ്രകാശനം ചെയ്തു. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് കോൺഫറൻസ് മാനുവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.എം.ആർ വകുപ്പ് മേധാവി ഡോക്ടർ സന്തോഷ് കെ. രാഘവൻ സ്വാഗതം അരുളിയ ചടങ്ങിൽ ഐ. എ. പി. എം. ആർ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. സോനു മോഹൻ, തമിഴ്നാട് ചാപ്റ്റർ പ്രസിഡൻറ് ഡോക്ടർ ജെ. ഗീത കൽപ്പന, ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ്ബ് പ്രസിഡൻറ് ഡോ. ചിത്ര ജി. എന്നിവർ ആശംസ അറിയിച്ചു.വിശിഷ്ട സേവനം പരിഗണിച്ച് ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഐ. എ. പി. എം. ആർ. കോൺ 2026-ന്റ്റെ രജിസ്ട്രേഷനും ബ്രോഷറും പ്രകാശനം ചെയ്തു. കേരള ചാപ്റ്റർ വൈസ് പ്രസിഡൻറ് ഡോ. പത്മകുമാർ ജി. യുടെ നന്ദി പ്രകാശനത്തോടെ കൂടി ഉദ്ഘാടന പരിപാടികൾ അവസാനിച്ചു.
25-4-25 വെള്ളിയാഴ്ച നടന്ന പ്രീ കോൺഫറൻസ് വർക്ക് ഷോപ്പിൽ അക്യൂട്ട് ഫേസ് ന്യൂറോ റീഹാബിലിറ്റേഷൻ കിംസ് ഹെൽത്ത് ആശുപത്രിയിലും, ഡയബറ്റിക് ഫുട്ട് റിഹാബിലിറ്റേഷൻ ഹോട്ടൽ റൂബി അറീനയിലും,
Read more