നാലാഞ്ചിറയിൽ സ്കൂൾ കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നാലാഞ്ചിറയിൽ സ്കൂൾ കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു . നിയന്ത്രണം വിട്ടു വന്ന ടെക്നോപാർക്കിലെ ജീവനക്കാരൻ്റെ ബൈക്കാണ് ട്യൂഷന് പോയ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. കുട്ടികൾക്ക് ഗുരുതരമായ പരുക്കൊന്നും ഇല്ലെന്നാണ് വിവരം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മണ്ണന്തല പോലീസ് കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചു.