ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള നഗരത്തിലെ കൃത്രിമ മഴ ഉടൻ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള കൃത്രിമ മഴ ഉടൻ . നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒരുക്കിയിട്ടുള്ള ഒന്നാണ് കൃത്രിമ മഴ . മഴയിൽ നഗരത്തിലെ പൊങ്കാല കഴിഞ്ഞ അവശിഷ്ടങ്ങളായ റോഡുകൾ കഴുകി വൃത്തിയാക്കും. പതിറ്റാണ്ടുകൾക്ക് മുന്നേ ഇത് ചെയ്ത് വരുന്നു. കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. പൊങ്കാല കഴിഞ്ഞുള്ള പൊടി പലങ്ങൾ നീക്കുന്നതിനും അന്തരീക്ഷം തണ്ണുപ്പിക്കുന്നതിനും ആണ് തരംഗിണി .സിനിമ ഷൂട്ടിങ് ഉൾപ്പെടയുളളവർക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് തരംഗിണി . കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിലാണ് തരംഗിണി പ്രവർത്തിക്കുന്നത്. ഇന്ന് കൃത്രിമ മഴയ്ക്കായി നാല് വാഹനങ്ങളാണ് നിരത്തിലറങ്ങുക.