വർക്കല പാപനാശത്ത് ബലി തർപ്പണത്തിനിടെ അപകടം

Spread the love

തിരുവനന്തപുരം : വർക്കല പാപനാശത്ത് ബലി തർപ്പണത്തിനിടെ അപകടം. തിരമാലയിൽപ്പെട്ട് അഞ്ച് പേർ കടലിൽ വീണു. കടലിൽ വീണവരെ ലൈഫ്ഗാർഡും വോളൻ്റിയർമാരും ചേർന്ന് രക്ഷപ്പെടുത്തി. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ബലി അർപ്പിക്കാൻ എത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ തീരത്ത് ശക്തമായ കടൽ ക്ഷോഭമുണ്ട്’ ബലിമണ്ഡപത്തിന് സമീപം പ്രത്യേകമായി നിർമ്മിച്ച പന്തലിൻ്റെ തൂണുകളിൽ അടിഭാഗത്തെ മണൽ ശക്തമായ തിരയിൽ ഇളകിപ്പോയി. അപകട സാധ്യതയുള്ളതിനാൽ ആ പന്തൽ പിന്നീട് ഉപയോഗിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *