സ്വത്തു തട്ടാൻ കെട്ടിയത് 28 വയസിനു മൂത്ത സ്ത്രീയെ, പിന്നാലെ കൊലപാതകം: ശാഖാ കുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ശാഖാകുമാരി വധക്കേസില്‍ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടരും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.

അതിയന്നൂർ അരുണ്‍ നിവാസില്‍ അരുണ്‍ എന്ന 32കാരനെയാണ് നെയ്യാറ്റിൻകര അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. അരുണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ഇലക്‌ട്രീഷ്യനാണ് അരുണ്‍.

കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിലെ ശാഖാ കുമാരി(52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്.

അവിവാഹിതയായിരുന്നു ശാഖാകുമാരി. നെയ്യാറ്റിൻകരയില്‍ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ഇവർ. ഇവരുമായി ബന്ധം സ്ഥാപിച്ച ഇലക്‌ട്രീഷ്യനായ അരുണ്‍ 2020 ഒക്ടോബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിക്കുമ്ബോള്‍ ശാഖാകുമാരിക്ക് 52 വയസും അരുണിന് 28 വയസുമായിരുന്നു പ്രായം. രഹസ്യ വിവാഹമായിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍്് പങ്കെടുത്ത്

Leave a Reply

Your email address will not be published. Required fields are marked *