പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമാക്കി സ്ഫോടനം : 5 പേർ കൊല്ലപ്പെട്ടു
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മായിൽ ഖാൻ നഗരത്തിലാണ് സ്‌ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നഗരത്തിൽ പോലീസ് പട്രോളിംഗ് നടത്തുന്ന റൂട്ടിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അദ്‌നാൻ റിപ്പോർട്ടിൽ പറഞ്ഞു.സംഭവം ചാവേർ ആക്രമണത്തിന്റെ ഫലമാണോ അതോ സമീപത്ത് സ്ഥാപിച്ച ബോംബാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെന്ന് പോലീസും രക്ഷാപ്രവർത്തകരും അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള നിയമ രഹിത ഗോത്ര ജില്ലകളുടെ അരികിലാണ് ദേര ഇസ്മായിൽ ഖാൻ നഗരം സ്ഥിതിചെയ്യുന്നത്. അത് വളരെക്കാലമായി ആഭ്യന്തരവും വിദേശിയുമായ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആവാസ കേന്ദ്രമാണ്.