അബദ്ധത്തിൽ വാഷിങ് മെഷീ നിൽ കുടുങ്ങിയ നാലു വയസ്സുകാരനെ മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
ഒളവണ്ണ : ഇരിങ്ങല്ലൂർ അറഫ മൻ സിൽ മുഹമ്മദ് ഹനാന്റെ കാലാണ് ഇന്നലെ രാത്രി 9.30 മണിയോടെന് ടോപ് ലോഡർ വാഷിങ് മെഷീനിൽ കുടുങ്ങിയത്.കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ യൂണിറ്റ് കരുതിയത്.എന്നാൽ വീട്ടിലെത്തിയപ്പോഴാണ്ഹനാൻ വാഷിംഗ് മെഷീന് ഉള്ളിൽ അകപ്പെട്ടതാണെന്ന് മനസ്സിലായത്.തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ലിയു സനലിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.ഭയന്ന് പോയ കുട്ടിയെപുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യം ആയിരുന്നു.കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കൂട്ടി കുടുങ്ങിയത് ആണെന്നാണ് വീട്ടുകാർ പറഞ്ഞത്.അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർ ഡബ്ല്യു.സനലിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫി സർമാരായ എം.അനീഷ്, കെ.പി. അമീറുദ്ദീൻ, വി.കെ.അനൂപ്, ജെ. ജയേഷ്, സി.കെ.അശ്വനി, ഹോം ഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരാണുണ്ടായിരുന്നു. വീട്ടു കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വളരെ ശ്രമക രമായാണ് പരുക്കുകളില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തിയത്. ഡ്രയർ ഇളക്കി എടുത്ത ശേഷം അതു മുറിച്ചു മാറ്റിയാണ് കൂട്ടിപുറത്തെടുത്തത്.രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയാതൊരു പരിക്കുമേൽക്കാതെ കുട്ടിയെ പുറത്തെത്തിക്കാൻ ആയത്.