തമിഴ്നാട്ടിൽ സർക്കാർ പ്രഖ്യാപിച വീട്ടമ്മമാർക്കുള പ്രതിമാസ 1000 രൂപ ശമ്പളം നൽകുവാൻ തീരുമാനം

Spread the love

തമിഴ്നാട്ടിൽ ഭരണം നേടിയതിനു പിറകെ ജനങ്ങൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഒരോന്നായി നടപ്പാക്കാനൊരുങ്ങുകയാണ് സ്റ്റാലിൻ സർക്കാർ. ഇപ്പോഴിതാ സംസ്ഥാനത്ത് വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം നൽകുവാണ് തീരുമാനം. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുന്നത്. സെപ്തംബർ 15 മുതൽ പദ്ധതി ആരംഭിക്കും.റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.നിലവിൽ പ്രതിപക്ഷം ശക്തമല്ലാത്ത തമിഴ്നാട്ടിൽ ബിജെപിയുടെ ആക്രമണമാണ് ഡിഎംകെ സർക്കാരിന് തലവേദനയാകുന്നത്. അഴിമതി ആരോപണങ്ങളും, വൈദ്യുതമന്ത്രിയുടെ അറസ്റ്റും, ഇഡി പരിശോധനയുമെല്ലാമായി ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളെ കൂടെ നിർത്തുന്നതിനാണ് എന്നതാണ് മുഖ്യമന്ത്രി സ്റ്റാലിൻ ലഭ്യമിടുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു കൂടി മുന്നൽകണ്ടാണ് ജനക്ഷേമ പദ്ധതികളുമായി ഡിഎംകെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.രണ്ട് വർഷം മുമ്പ് സ്റ്റാലിൻ സർക്കാർ അദികാരത്തിലേറിയത് ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികൾ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സർക്കാരിനായെന്നാണ് നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *