സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നെയ്യാറ്റിൻകര : സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പള്ളിക്കൽ സ്വദേശി അഞ്ജലി റാണി (24)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പകൽ 10 ന് ആണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ടാണ് അഞ്ജലി നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്നത്. ഹോസ്റ്റലിലെ മുറിലുണ്ടായിരുന്ന മറ്റ് നാലുപേരും ജോലിക്ക് പോയ സമയത്താണ് അഞ്ജലി ജീവനൊടുക്കിയത്. ഭർത്താവ് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നു. അതേസമയം മൃതദേഹത്തിന് ഒരു കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ അഞ്ജലി താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഒരു യുവാവ് വഴക്കുണ്ടാക്കിയെന്നും നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.