കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക
കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ നാളെ ഇന്ത്യയിലെത്തിക്കും. രണ്ട് വിമാനങ്ങളിലായാണ് എത്തിക്കുക. വിലങ്ങണിയിച്ചാണോ എത്തിക്കുക എന്നതും സൈനിക വിമാനത്തിലാണോയെന്നതും വ്യക്തമല്ല
അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നാട് കടത്തൽ നയത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപിന്റെ നയം വിപത്തും, മോശമെന്ന് മാർപാപ്പ വിമർശനം ഉന്നയിച്ചു.
അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകുകയും ചെയ്തു.. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ്പ യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പ കത്തിൽ വ്യക്തമാക്കിയത്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലും നേരത്തേ മാർപാപ്പ വിമർശിച്ചിരുന്നു.