സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ റോഡ് തകർന്നു
വിഴിഞ്ഞം: സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ റോഡ് തകർ ന്നു.കോട്ടുകാൽ ചപ്പാത്ത് വലിയ തോടിലെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്.സംഭവത്തെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു . ചപ്പാത്തിനെയും ബൈപ്പാസിനെയും തമ്മിൽ ബന്ധിപ്പിക്കുക റോഡാണ് തകർന്നത്. ഇതോടെ പ്രദേശവാസി കളും സ്കൂൾ കുട്ടികളും ബുദ്ധിമുട്ടിലായി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓ ടെ ജെ.സി.ബി ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുന്നതിന് കുഴി ക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായി റോഡ് തകർന്ന് തോട്ടിലേക്ക് വീണത്. ശേഷിച്ച ഭാഗവും തകർച്ചാഭീഷണിയിലാണ്.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ ചെല വിട്ടാണ്. ചപ്പാത്തിലെവലിയതോ ടിന്റ്റെ ഒരുഭാഗത്തെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ചൊവ്വാഴ്ച രാവിലയോടെ പൂർണമായാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. മണ്ണുനീക്കുന്നതിനിടയിൽ റോഡ് ഇടിഞ്ഞ് വീഴുക യായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിർമ്മാണം ഏറ്റെടുത്ത ക രാറുകാരനോട് അടിയന്തരമായി റോഡ് പുനർനിർമ്മിക്കുന്നത് ഉ ൾപ്പെട്ട പൂർത്തിയാക്കാൻ ആവശ്യപ്പെടുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.അജിതകുമാരി പറഞ്ഞു.