ഓണം പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: 2025-ലെ ഓണം പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 92 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെയാണ് ഈ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈ, ബെംഗളൂരു, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നാണ് ഈ ട്രെയിനുകൾ കൂടുതലായി ഓടുന്നത്.ചെന്നൈയിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.40-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ രാവിലെ 10.40-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30-ന് ചെന്നൈയിൽ എത്തും.പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി.എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 1, 8, 15 തീയതികളിൽ വൈകുന്നേരം 7.25-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ വൈകുന്നേരം 3.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് ബെംഗളൂരുവിൽ എത്തും. കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.മംഗളൂരു ജംങ്ഷനിൽ നിന്ന് ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11, 13 തീയതികളിൽ വൈകുന്നേരം 7.30-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00-ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകുന്നേരം 5.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30-ന് മംഗളൂരു ജംങ്ഷനിൽ എത്തും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ എന്നിവ പ്രധാന സ്റ്റോപ്പുകൾ.യാത്രക്കാർക്ക് ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ IRCTC വഴിയോ റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴിയോ ബുക്ക് ചെയ്യാം. ടിക്കറ്റുകൾക്കായുള്ള റിസർവേഷൻ ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് റെയിൽവേയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.