മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്നും നാളെ രാവിലെ എത്തും

Spread the love

ചെന്നൈ: മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്നും നാളെ രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും മിഗ്ജാം തീവ്ര ചുഴലിക്കാറ്റ് കരതൊടുക.അതേസമയം, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം കേരളത്തിന് വലിയ ഭീഷണിയുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.മിഗ്ജാം തീവ്ര ചുഴലിക്കാറ്റ് അറിയിപ്പ്ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് നല്‍കി. മിഗ്ജാം ചുഴലിക്കാറ്റ് നിലവില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.തുടര്‍ന്ന്‌ വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ 5 നു രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *