ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി
പാലക്കാട് : ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി.ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. പൊലീസ് കണ്ടാലറിയുന്ന 8 പേർക്കതിരെ കേസ് എടുത്തു. വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനെ മർദ്ദിച്ചത്. പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.