36 ദിവസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ : മെഴിയിൽ വൻ ട്വിസ്റ്റ്
തിരുവനന്തപുരം : പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കിണറ്റിന്റെ കെെവരിയിൽ കുഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസ് സംശയമുന്നയിച്ചു. പിന്നാലെ, പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെത്തിച്ചത്.