യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിൽ: മുഖ്യമന്ത്രി
യുഡിഎഫ് കാലത്ത് ആരോഗ്യമേഖല വെൻ്റിലേറ്ററിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യം മേഖല കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം അത് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
“യുഡിഎഫ് കാലത്ത് ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ ആയിരുന്നു.കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു ആരോഗ്യ മേഖല.2200 കോടിയാണ് ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നൽകുന്നത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 665 കോടി രൂപയായിരുന്നു.”- അദ്ദേഹം പറഞ്ഞു.
റബ്ബർ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. എൽഡിഎഫ് സർക്കാർ റബ്ബർ കർഷകർക്കുള്ള തുക 600 കോടിയായി ഉയർത്തി.ക്ഷീരകാർഷിക മേഖലയിലും മികച്ച ഇടപെടൽ ആണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.