മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസ്. പഞ്ചാബിലെ സംഗ്രൂര്‍ കോടതിയാണ് നോട്ടീസ് അയച്ചത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി.പ്രകടനപത്രികയില്‍ ബജ് രംഗ് ദളിനെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകരസംഘടനയുമായി താരതമ്യം ചെയ്തു എന്നാണ് പരാതി. ബംജ് രംഗ് ദള്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ പ്രസിഡന്റും പഞ്ചാബ് സ്വദേശിയുമായ ഹിതേശ് ഭരദ്വാജ് ആണ് 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ബജ് രംഗ് ദളിനെ രാഷ്ട്രവിരുദ്ധ ശക്തികളായ സിമി, അല്‍ ഖ്വയ്ദ തുടങ്ങിയവയോട് താരതമ്യം ചെയ്യുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ജൂലൈ 10 ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.