കാര്‍ഡിയോളജി അപ്‌ഡേറ്റ് സമ്മേളനം സംഘടിപ്പിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന്റെയും കാര്‍ഡിയോളജി അക്കാദമിക് സൊസൈറ്റിയുടെയും സംയുക്തമായി കാര്‍ഡിയോളജി അപ്‌ഡേറ്റ് സമ്മേളനം മെഡിക്കല്‍ കോളംജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
റസിഡന്‍സി ടവറില്‍ നടന്ന സമ്മേളനം ഹൃദ്യോഗ വിദഗ്ദര്‍ പങ്കെടുത്തു. കാര്‍ഡിയോളജി മേഖലയിലെ ഏറ്റവും നൂതനമായ ചികിത്സ രീതികളെയും സാങ്കേതികവശങ്ങളെയും കുറിച്ച് ക്ലാസുകള്‍ നടന്നു.മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ലിന്നറ്റ് ജെ.മോറീസ് അധ്യക്ഷത വഹിച്ചു. കാര്‍ഡിയോളജി മേധാവി പ്രൊഫ. ഡോ.കെ.ശിവപ്രസാദ് സ്വാഗതവും പ്രൊഫ.ഡോ.മാത്യു ഐപ്പ് അവലോകനവും കാര്‍ഡിയോളജി മുന്‍വിഭാഗം പ്രൊഫ.ഡോ.സി.ജി ബാഹുലേയന്‍, പ്രൊഫ.കെ.സുരേഷ്, പ്രൊഫ.ഡോ.സുനില്‍വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ.ഡോ.സിബുമാത്യു, പ്രൊഫ.ഡോ.സുരേഷ് മാധവന്‍, പ്രൊഫ.ഡോ.പ്രദീപ് വേലപ്പന്‍, ഡോ.ലെയ്‌സ് മുഹമ്മദ്, എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഹൃദ്രോഗ ചികിത്സയില്‍ ഉണ്ടായിരിക്കുന്ന മുന്നേറ്റങ്ങളെ പറ്റി പുതിയ അറിവു നല്‍കാനും ഹൃദയ ചികിത്സാവിഭാഗം വിദ്യാര്‍ഥികള്‍ക്കും ഫിസിഷ്യന്‍മാര്‍ക്കും. പരസ്പം ആശയവിനിമയം നടത്താനും ഈ സമ്മേളനം സഹായകരമായി. പോസ്റ്റ് ഗ്രാജുവേറ്റഡ് വിദ്യാര്‍ഥികള്‍ക്കായി കിസ് മത്സരവും സംഘടിപ്പിച്ചു.