കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും
ബംഗ്ലൂരു : എംഎല്‍എമാരില്‍ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നിലും കര്‍ണാടകയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.ഇന്ന് തന്നെ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഡികെയെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ശിവകുമാര്‍ യാത്രയ്ക്ക് തയാറായില്ല.വീണ്ടുമൊരിക്കല്‍ കൂടി കര്‍ണാടക മുഖ്യമന്ത്രിയാകാനുള്ള വഴി സിദ്ധരാമയ്യയ്ക്ക് മുന്നില്‍ തെളിയുകയാണ്. ബംഗളൂരുവില്‍ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎല്‍എമാരെ ഓരോരുത്തരെയും കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം തേടി. പുലര്‍ച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവില്‍ സിദ്ധരാമയ്യ്‌ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടുമായാണ് നിരീക്ഷകരും കെസി വേണുഗോപാല്‍ അടക്കമുള്ള എഐസിസി പ്രതിനിധികളും ഡല്‍ഹിയിക്ക് മടങ്ങിയത്. ഇന്ന് തന്നെ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച സത്യപ്രതിഞ്ജയുണ്ടാവും.രാവിലെ ഹോട്ടലിലേക്കെത്തിയ ഡി കെ ശിവകുമാര്‍ ഒരുവട്ടം കൂടി നിരീക്ഷകരെയും എഐസിസി പ്രതിനിധികളെയും എംഎല്‍എമാരെയും കണ്ടു. ഡികെയെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും താന്‍ പോവുന്നില്ലെന്ന് ശിവകുമാര്‍ പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടതെല്ലാം താന്‍ ചെയ്ത് കഴിഞ്ഞെന്നും ഇന്ന് തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്കായി മാറ്റിവയ്ക്കുകയാണെന്നും പറഞ്ഞതോടെ നീരസം വ്യക്തമായി.ഡികെയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് സിദ്ധരാമയ്യ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ആദ്യ ടേം നല്‍കില്ല. ഉപമുഖ്യമന്ത്രിപദം നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അങ്ങനെയെങ്കില്‍ ഒരൊറ്റ മുഖ്യമന്ത്രി മതിയെന്ന് ശിവകുമാര്‍ കടുംപിടുത്തം പിടിക്കുകയായിരുന്നു. വിവിധ സമുദായങ്ങളെ തൃപ്തിപ്പെടുത്താന്‍ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ എന്ന ഫോര്‍മുലയാണ് ദേശീയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നത്.