മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം
തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയുടേത് ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്മിയെ അന്വേഷിച്ച് ബാലരാമപുരത്തെ മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുന്നും ബന്ധുക്കൾ പറയുന്നു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്ന അസ്മിയ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചില്ല. ഇതോടെ അസ്മിയുടെ മാതാവ് സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന്, മാതാവ് സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്.