ആറ് വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ : പ്രതിയായ പിതാവ് ട്രെയിനിൽ നിന്നും ചാടി മരിച്ചു
ആലപ്പുഴയിൽ ആറ് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി മരിച്ചു. ശാസ്താംകോട്ടയിൽ വെച്ചാണ് ഇയാൾ ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ആലപ്പുഴ അഡീഷണൽ സെഷൻ ജഡ്ജി മുമ്പാകെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവംഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. നേരത്തെ ശ്രീമഹേഷ് ജയിലിൽ വെച്ച് ബ്ലേഡ് കൊണ്ട് ഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ വർഷം ജൂൺ 7ന് രാത്രി ഏഴരയോടെയാണ് മഴു കൊണ്ട് ശ്രീമഹേഷ് സ്വന്തം മകളെ വെട്ടിക്കൊന്നത്. ബഹളം കേട്ട് വന്ന സ്വന്തം മാതാവിനെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം പുനർവിവാഹം ചെയ്യാനുള്ള ഇയാളുടെ ശ്രമത്തിൽ മകൾ തടസ്സമാകുന്നു എന്ന് കണ്ടതോടെയായിരുന്നു ക്രൂര കൊലപാതകം.