കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്.പൊലീസ് എത്തിയപ്പോൾ മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.