യുക്രെയിനില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം : നാല് മരണം
യുക്രെയിന്റെ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി റഷ്യ.നാല് പേര്‍ കൊല്ലപ്പെട്ടുകീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി റഷ്യ.നാല് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ കീവിനെ ലക്ഷ്യമാക്കിയ 36 ഇറാന്‍ നിര്‍മ്മിത ഷഹീദ് കമികാസീ ഡ്രോണുകളെ യുക്രെയിന്‍ സൈന്യം വെടിവച്ച് വീഴ്ത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എട്ട് ദിവസത്തിനിടെ ഇത് നാലാം തവണയാണ് കീവ് ആക്രമിക്കപ്പെടുന്നത്.ഖേഴ്സണ്‍, ഖാര്‍ക്കീവ്, മൈക്കൊലൈവ്, സെപൊറീഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 60ലേറെ ഡ്രോണുകളാണ് നാല് മണിക്കൂറിലേറെ നീണ്ട ആക്രമണത്തിനിടെ റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ ഇന്ന് വിജയദിനം ആചരിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിയ്ക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ വാര്‍ഷികമാണ് റഷ്യയില്‍ വിജയദിനം (വിക്ടറി ഡേ) ആയി ആചരിക്കുന്നത്.