ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി
ചണ്ഡിഗഡ്: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി. പഞ്ചാബിലെ മോഗയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ അസമിലേക്ക് മാറ്റിയേക്കും. മാർച്ച് പതിനെട്ടിനാണ് അമൃത്പാൽ ഒളിവിൽ പോയത്.ദിബ്രുഗഢ് ജയിലിലാണ് അദ്ദേഹത്തിന്റെ എട്ടുസഹായികൾ ഉള്ളത്. അറസ്റ്റിന് ശേഷം അമൃത് പാലിനെ അങ്ങോട്ട് മാറ്റുമെന്നാണ് സൂചന.രണ്ടാം ഭിന്ദ്രൻവാലയെന്ന് സ്വയം അവകാശപ്പെട്ട അമൃത് പാൽ ആയുധങ്ങളോട് കൂടിയാണ് പഞ്ചാബിൽ വിലസിയിരുന്നത്. അത് വലിയ രീതിയിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ പല ആക്രമണസംഭവങ്ങൽക്ക് പിന്നിലും അമൃത്പാലണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഒളിവിൽ പോയതിന് പിന്നാലെപഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലു അമൃത്പാലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.