കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം
കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞു മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രം ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലും കാണാനില്ലെന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കി
കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട ലീലയുടെ ആഭരണങ്ങള്‍ കാണാനില്ല എന്നതാണ് ബന്ധുക്കളുടെ പരാതി. സ്വര്‍ണ്ണമാലയും കമ്മലും നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായാണ് കുടുംബം പരാതിപ്പെടുന്നത്.
രണ്ട് കമ്മലും നഷ്ടമായി എന്നും കമ്മല്‍ മനപൂര്‍വ്വം ഊരിഎടുത്തതവാമെന്നും കുടുംബം പരാതിപ്പെടുന്നു. പരാതിക്ക് പിന്നാലെ മാലയുടെ ഒരു ഭാഗം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിച്ചതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍.പറഞ്ഞു
അപകടം നടന്നതിന് പിന്നാലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നതായും പിന്നീട് നഷ്ട്ടപ്പെട്ടതായുമാണ് കുടുംബം പറയുന്നത്. ഇന്‍ക്വസ്റ്റ് സമയത്ത് സ്വര്‍ണ്ണ വള നല്‍കിയിരുന്നെങ്കിലും മറ്റ് ആഭരണങ്ങള്‍ തിരികെ ലഭിച്ചിരുന്നില്ല. കൊയിലാണ്ടി പോലീസില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.