പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.കുറ്റിപ്പാടത്ത് ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരും ഒറീസ സ്വദേശികളാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.