വിജയ്‍യെ അറസ്റ്റ് ചെയ്യുമോ? അന്വേഷണം നടക്കട്ടേയെന്ന് സ്റ്റാലിൻ; ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തു

Spread the love

ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്കിടയുണ്ടായിരുന്ന തിക്കിലും തിരക്കിലുംപെട്ട് 39 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉടലെടുക്കുകയാണ്. അപകടത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട.ജഡ്ജി അരുണ ജഗദീശനായിക്കും അന്വേഷിക്കുക.ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അപകടത്തിന് പിന്നാലെ വിജയ്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. വിജയ്‍നെ അറസ്റ്റ് ചെയ്യുമോ എന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് തമിഴ്നാട് എഡിജിപി മീഡിയവണിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഘാടനത്തിലെ ഗുരുതര വീഴ്ചയും തിരക്കിനിടെ പൊലീസ് ലാത്തി വീശിയതും കരൂരിനെ ദുരന്ത ഭൂമിയാക്കുന്നതിന്‍റെ ആക്കം കൂട്ടിയെന്നുമടക്കമാണ് ടിവികെ നേതാക്കള്‍ ആരോപിക്കുന്നത്. റാലിയില്‍ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് വിജയ് ചെന്നൈയിലേക്ക് പോയതെന്നും ടിവികെ ജില്ലാ സെക്രട്ടറി വിഗ്നേഷ് , ടിവികെ നേതാവ് വിജയ് കുമാർ എന്നിവര്‍ മീഡിയവണിനോട് പറഞ്ഞു. യാതൊരു കാരണവശാലം സ്ത്രീകളും കുട്ടികളും പരിപാടിക്ക് വരരുതെന്ന് വിജയ് പറഞ്ഞിരുന്നെന്നും വിജയകുമാർ പറഞ്ഞു. ഇക്കാര്യം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ വിജയ് എന്ന സിനിമാ നടനെ കാണാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും വന്നതെന്നും നേതാക്കള്‍ പറഞ്ഞു.’10,000 പേർക്ക് സൗകര്യമുള്ള പരിപാടിക്ക് ഒരുലക്ഷത്തോളം പേർ വന്നു.വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് പരിപാടിയുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്.300 -400 പൊലീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാറിന്‍റെ ചുമതലയാണ്.അത് ചെയ്തില്ല. വിജയ് വന്നാൽ ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനലാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകുമെന്നും നേതാക്കള്‍ പറഞ്ഞു.അതേസമയം,അപകടത്തിന് പിന്നാലെ ടിവികെ അധ്യക്ഷനായ വിജയ്‍യുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങളോട് പോലും വിജയ് ഇന്നലെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.അപകടം നടന്ന് ഏറെ വൈകിയാണ് സോഷ്യല്‍മീഡയയില്‍ ദുരന്തത്തെകുറിച്ച് പോസ്റ്റിട്ടത്. ‘എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നും അഗാദമായ അനുശോചനം രേഖപ്പെടുത്തുന്നു’ എന്നായിരുന്നു പ്രതികരണം.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ളവരും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *